തളിപ്പറമ്പ :തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം.മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴിക്കുവിടുന്നതിനെതിരെയും, നഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കും, അഴിമതിക്കുമെതിരെയുമാണ് സിപിഎം മാർച്ച് സംഘടിപ്പിച്ചത്. നഗരസഭയുടെ വികസനവിരുദ്ധ നിലപാടുകളിലും സിപിഎം പ്രതിഷേധം ഉയർത്തി.നിരവധി പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കും കാരണമാകുന്ന സാമൂഹ്യ വിപത്തിനെതിരെ നഗരസഭയുടെ നിരന്തര ജാഗ്രതയും നടപടികളും ഉണ്ടാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
നഗരസഭാ കവാടത്തിൽ മാർച്ചിനെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകർ നഗരസഭാ ഭരണസമിതിക്കെതിരെ മുദ്രാവാക്യം വിളിച്ചു.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. സി എം കൃഷ്ണൻ, ടി ബാലകൃഷ്ണൻ, പുല്ലായ്ക്കൊടി ചന്ദ്രൻ, ഒ സുഭാഗ്യം എന്നിവർ സംസാരിച്ചു
CPM organizes mass march to Taliparamba Municipality: The march was organized under the leadership of CPM against the mismanagement of the Municipality